പദ്ധതി വിഹിതം വെട്ടിക്കുറച്ചു എന്നാരോപിച്ച് സിപിഎമ്മും അവരുടെ നുണ വിഴുങ്ങി ജീവിക്കുന്ന അടിമകളും സംസ്ഥാനത്തിനകത്ത് സമരത്തിലാണ്.നുണയും തട്ടിപ്പും വെട്ടിപ്പും വിജയൻ്റെ പാർട്ടിയുടെ ആചാരമായതിനാൽ പഞ്ചായത്തുകൾക്ക് മുന്നിൽ ധർണ, മാർച്ച് തുടങ്ങിയ കലാപരിപാടികളുമായി സിപിഎം മഴക്കാലം ആഘോഷിക്കുന്ന തിരക്കിലാണിപ്പോൾ. പദ്ധതി വിഹിതം വെട്ടിക്കുറച്ചു എന്ന ഒരു കോമഡി ആരോപണവുമായാണ് സിപിഎം സഖാക്കൾ കൊടിയും പിടിച്ച് മഴയും നനഞ്ഞ്, തൊണ്ട പൊട്ടിച്ച് മുദ്രാവാക്യം വിളിച്ച് പഞ്ചായത്തായ പഞ്ചായത്തുകൾക്ക് മുന്നിലെല്ലാം സമരം എന്ന പേരിൽ സ്കിറ്റ് അവതരിപ്പിക്കുന്നത്. ഈ വർഷത്തെ ആദ്യ ഗഡു പദ്ധതി വിഹിതം പഞ്ചായത്തുകൾക്ക് അനുവദിച്ചപ്പോൾ ആണ് സിപിഎമ്മിന് ചൊറിച്ചിൽ ഉണ്ടായത്. ബജറ്റ് നിർദ്ദേശത്തിൽ ഉള്ളതിനേക്കാൾ ചെറിയ ഒരു തുക കുറവ് വന്നിട്ടുണ്ട് എന്നറിഞ്ഞാണ് സഖാക്കൾ ആവേശത്തോടെ എല്ലാ പഞ്ചായത്തിലും പ്രത്യേകിച്ച് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിൽ കോമഡി സമരവുമായി ഇറങ്ങിയിട്ടുള്ളത്. ആകെ തുകയിൽ അഞ്ചോ പത്തോ ലക്ഷത്തിൻ്റെ കുറവാണ് അനുവദിച്ച തുകയിൽ ആകെ ഉണ്ടായത്. അതാണ് എന്തോ മഹാ അപരാധമെന്ന മട്ടിൽ അവതരിപ്പിച്ച് സർക്കാരിനെ അവഹേളിക്കലാണ് വിജയൻസ് അവശിഷ്ട പാർട്ടിയുടെ ലക്ഷ്യം. അതാണ് സഖാക്കൾ വലിയ ബിൽഡപ് അടക്കം കൊടുത്ത് പറയുന്ന വിഷയം. എന്നാൽ ഇവരുടെ കാരണ ദുർഭൂതം കേരളം ഭരിച്ച അവസാനത്തെ 5 വർഷം ഓരോ തവണയും 10 മുതൽ 25 ലക്ഷം വരെ കുറച്ചാണ് പഞ്ചായത്തുകൾക്ക് പദ്ധതി വിഹിതം നൽകിയത് എന്ന കാര്യം സഖാക്കൾ മിണ്ടുന്നേയില്ല. അറിഞ്ഞ ഭാവം പോലും ഇല്ല.. അക്കാര്യം ഏതെങ്കിലും സിപിഎം സഖാവ് പറഞ്ഞോ ഇത് വരെ ? ഇല്ല. കഴിഞ്ഞ 5 വർഷം അതിൻ്റെ പേരിൽ ഒരു സമരമെങ്കിലും ഈ സിപിഎമ്മുകാരോ ഡിവൈഎഫ്ഐ കുഞ്ഞുങ്ങളോ കേരളത്തിൽ എവിടെയെങ്കിലും നടത്തിയിട്ടുണ്ടോ? അതുമില്ല. ഇതെല്ലാം പോകട്ടെ 2025- 26 വർഷത്തെ അവസാന ഗഡു പദ്ധതി വിഹിതം പിണറായി വിജയൻ്റെ സർക്കാർ ഏതെങ്കിലും പഞ്ചായത്തുകൾക്ക് കൊടുത്തിരുന്നോ? അതുമില്ല. ആയിരത്തിൽ അധികം വരുന്ന കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാതെ പിണറായി വിജയൻ്റെ സിപിഎം മുക്കിയത് 1500 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം നൽകേണ്ട അവസാന ഗഡുവാണ് വിജയൻ തടഞ്ഞത്. ഒരു പഞ്ചായത്തിന് ശരാശരി 1 കോടി മുതൽ 1.5 കോടി വരെ വരും ഈ ഗഡുവിൽ മാത്രം. അത് മുക്കിയ വിജയൻ്റെ പാർട്ടിക്കാരാണ് നാലോ അഞ്ചോ ലക്ഷം കുറഞ്ഞതിൻ്റെ പേരിൽ സർക്കാരിനെതിരെ മഴ സമരം നടത്തുന്നത്.
പ്ലാൻ ഫണ്ട് എന്നാൽ സർക്കാരോ മറ്റ് സ്ഥാപനങ്ങളോ വികസന പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി മാറ്റിവെക്കുന്ന പണത്തെയാണ്. എന്നാൽ വിജയൻ്റെ പാർട്ടിക്ക് ആകെ ഇപ്പോൾ ഉള്ള പ്ലാൻ എങ്ങനെയും യുഡിഎഫ് സർക്കാരിനെ നാറ്റിക്കണം എന്നും വികസന പ്രവർത്തനങ്ങളെ തടയണം എന്നും മാത്രമാണ്. അതിനുള്ള വിജയൻ്റെ പാർട്ടി ഫണ്ട് എന്നത് എന്ത് നുണ കേട്ടാലും ഒരു മടിയും കൂടാതെ വിഴുങ്ങുന്ന അടിമകളായ അണികളാണ്. വിജയൻ്റ ഈ ഉഡായിപ്പ് ആരോപണവും കോമഡി സമരവും എന്തൊരു വലിയ ദുരന്തമാണെന്ന് തിരിച്ചറിയാൻ അത്രയ്ക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ല. കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായ ലിസി ജോസഫ് പ്രസിഡൻ്റ് പദവി വഹിക്കുന്ന കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്തിൻ്റെ പദ്ധതി വിഹിതത്തിൽ കഴിഞ്ഞ 5 വർഷം ഉണ്ടായ മാറ്റങ്ങൾ പരിശോധിച്ചാൽ മതി വിജയനും സിപിഎമ്മും നടത്തുന്ന പൊറാട്ടുനാടകത്തിൻ്റെ പൊരുളറിയാൻ. കേളകം പഞ്ചായത്ത് കഴിഞ്ഞ 12 കൊല്ലം ഭരിച്ചത് സിപിഎമ്മാണ്. സംസ്ഥാനം കഴിഞ്ഞ 10 വർഷം ഭരിച്ചത് വിജയനും. കേളകത്തിന് കിട്ടിയ പദ്ധതി വിഹിതത്തെ കുറിച്ച് പഞ്ചായത്ത് ഭരണസമിതി പറയുന്ന കാര്യങ്ങൾ ചുവടെ.
ഇപ്പോൾ പദ്ധതി വിഹിതത്തിൻ്റെ പേരിൽ വിജയൻ്റെ പാർട്ടി നടത്തുന്ന സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ളത് മാത്രമാണെന്ന് കേളകം പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു.
സംസ്ഥാന സർക്കാരിനും കേളകം പഞ്ചായത്ത് ഭരണസമിതിക്കുമെതിരെ ഇടത് മുന്നണി നടത്തുന്ന പ്രക്ഷോഭ സമരങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പഞ്ചായത്ത് ഭരണസമിതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുൻ സാമ്പത്തിക വർഷങ്ങളിലെയും നിലവിലെയും പ്ലാൻ ഫണ്ട് വിഹിതത്തിലെ വ്യതിയാനങ്ങളും അനുവദിച്ച തുകയും തമ്മിലുള്ള വ്യത്യാസങ്ങൾ കൃത്യമായ കണക്കുകൾ സഹിതം നിരത്തിയാണ് പ്രസിഡൻ്റെ ലിസി ജോസഫും ഭരണസമിതി അംഗങ്ങളും എതിർപ്പ് പ്രകടിപ്പിച്ചത്.പ്ലാൻ ജനറൽ ഫണ്ടിൽ ബജറ്റിൽ വകയിരുത്തിയ തുകയും യഥാർത്ഥത്തിൽ അലോട്ട് ചെയ്ത് ലഭിച്ച തുകയും തമ്മിൽ മുൻവർഷങ്ങളിൽ വലിയ തോതിലുള്ള കുറവാണുണ്ടായിട്ടുള്ളതെന്ന് ഭരണസമിതി ചൂണ്ടിക്കാട്ടി. 2021–22 സാമ്പത്തിക വർഷത്തിൽ ബജറ്റിൽ 1,56,29,000 രൂപ വകയിരുത്തിയെങ്കിലും 1,44,37,598 രൂപ മാത്രമാണ് ലഭിച്ചത്. അതായത് 11,91,402 രൂപയുടെ കുറവുണ്ടായി. 2022–23ൽ വകയിരുത്തിയ 1,73,34,000 രൂപയിൽ 1,56,98,993 രൂപ ലഭിച്ചപ്പോൾ 16,35,007 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 2023–24 സാമ്പത്തിക വർഷത്തിൽ ബജറ്റിലെ 1,62,47,000 രൂപയിൽ ലഭിച്ചത് 1,47,85,334 രൂപ മാത്രമാണ്; കുറവ് 15,61,666 രൂപ. 2024–25ൽ 1,88,08,000 രൂപ വകയിരുത്തിയതിൽ 1,64,45,071 രൂപ ലഭിക്കുകയും 23,62,929 രൂപയുടെ കുറവുണ്ടാവുകയും ചെയ്തു.
2025–26 സാമ്പത്തിക വർഷത്തിലാകട്ടെ ബജറ്റിൽ 2,25,30,000 രൂപ വകയിരുത്തിയ സ്ഥാനത്ത് 1,32,91,401 രൂപ മാത്രമാണ് ലഭിച്ചത്; 92,38,595 രൂപയുടെ കൂറ്റൻ വ്യത്യാസമാണ് അന്ന് വന്നത്. എന്നാൽ 2026–27 സാമ്പത്തിക വർഷത്തിൽ ബജറ്റിൽ വകയിരുത്തിയ 2,22,25,000 രൂപയിൽ 2,12,80,000 രൂപ അലോട്ട്മെന്റായി ലഭിച്ചുവെന്നും കുറവ് വെറും 9,45,000 രൂപ മാത്രമാണെന്നും ഭരണസമിതി വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളിൽ വൻ തുകകൾ ലഭിക്കാതിരുന്നപ്പോൾ പ്രതിഷേധിക്കാത്തവരാണ് ഇപ്പോൾ ചെറിയൊരു വ്യത്യാസത്തിന്റെ പേരിൽ രാഷ്ട്രീയ നേട്ടത്തിനായി തെറ്റിദ്ധാരണ പരത്തുന്നതെന്നും പഞ്ചായത്ത് അധികൃതർ കുറ്റപ്പെടുത്തി.വിജയൻ സർക്കാരിൻ്റെ കാലത്ത്
എംജി.റോഡ്സ് ബജറ്റ് അലോക്കേഷനിൽ 4,47,08,000 രൂപ പ്രഖ്യാപിച്ചെങ്കിലും ലഭിച്ചത് വെറും 2,61,79,000 രൂപ മാത്രമാണ്. എങ്കിലും തനത് ഫണ്ടും മറ്റും കൂട്ടിച്ചേർത്ത് 3,17,35,000 രൂപ വകയിരുത്തി പഞ്ചായത്തിലെ 14 വാർഡുകളിലെയും റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർണ്ണമായി ഏറ്റെടുക്കാൻ ഭരണസമിതിക്ക് സാധിച്ചു എന്ന് പ്രസിഡൻ്റ് ലിസി ജോസഫ്, വൈസ് പ്രസിഡൻ്റ് അഡ്വ. ബിജു ചാക്കോ പഞ്ചായത്തംഗങ്ങളായ ജെയ്മോൻ കൊച്ചറയ്ക്കൽ, ജോർജുകുട്ടി താന്നിവേലിൽ, അബ്ദുൾ സലാം, ബിനു എടാൻ, ഷിജി സുരേന്ദ്രൻ,സുനിത രാജു വാത്യാട്ട് എന്നിവർ പത്ര സമ്മേളനം പങ്കെടുത്തു.
Vijayan's party is in a struggle for project allocation. In the last year of Vijayan's rule, he cheated the panchayats by not paying them money. Vijayan destroyed development projects worth more than Rs 1500 crore in the last financial year!























